പൊതു വിഭാഗം

ജർമ്മനിയിലെ പഠന/ തൊഴിൽ അവസരങ്ങൾ

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നിന്നും അനവധി വിദ്യാർഥികൾ ഉപരിപഠനത്തിനായി ജർമ്മനിയിൽ എത്തുന്നുണ്ട്.
 
പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗജന്യമാണ് എന്നത്, പഠിക്കുന്ന കാലത്ത് തന്നെ എന്തെങ്കിലും തൊഴിൽ ചെയ്ത് അല്പമൊക്കെ പണം കണ്ടെത്താനുള്ള അവസരങ്ങൾ, പഠനം കഴിഞ്ഞാൽ തൊഴിൽ കിട്ടാനുള്ള സാദ്ധ്യതകൾ, മൈഗ്രെഷനോട് രാഷ്ട്രീയമായി പോസിറ്റീവ് ആയ കാഴ്ചപ്പാട് ഉള്ളത്, ഏറെ നാളായി കേരളത്തിൽ നിന്നും ആളുകൾ ജർമ്മനിയിൽ ജോലി ചെയ്യുന്നത് കൊണ്ടുള്ള വ്യക്തി ബന്ധങ്ങൾ എന്നിങ്ങനെ മലയാളികൾ ജർമ്മനിയിലേക്ക് വരുന്നതിന് പല കാരണങ്ങൾ ഉണ്ട്.
 
അതേസമയം തന്നെ കേരളത്തിലെ എഡ്യൂക്കേഷൻ കൺസൾട്ടൻസികൾ ഭൂരിഭാഗവും യു. കെ, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് വിദ്യാർത്ഥികളെ ഉപരിപഠനത്തിനയക്കാൻ ശ്രമിക്കുന്നതും സഹായിക്കുന്നതും.
 
ഈ വിഷയത്തെ പറ്റി കുട്ടികൾക്കായി Mentorz4u ഒഒരു വെബ്ബിനാർ സീരീസും ജർമ്മനിയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും യൂണിവേഴ്സിറ്റി നഗരങ്ങളിൽ നിന്നുമുള്ള കുറച്ചു വീഡിയോയും ചെയ്യാൻ പ്ലാൻ ഇട്ടിട്ടുണ്ട്.
 
നിങ്ങൾ ഇപ്പോൾ ജർമ്മനിയിൽ പഠിക്കുന്നവരോ, തൊഴിലെടുക്കുന്നവരോ ആണെങ്കിൽ, നിങ്ങൾക്ക് നാട്ടിലുള്ള വിദ്യാർത്ഥികൾക്ക് ശരിയായ മാർഗ്ഗ നിർദ്ദേശം നൽകണമെന്ന് താല്പര്യമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യൂ. കൂടുതൽ വിവരങ്ങൾ നേരിട്ട് ബന്ധപ്പെട്ട് അറിയിക്കാം.
 
നിങ്ങളുടെ സുഹൃത്തുക്കളിൽ ജർമ്മനിയിൽ പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ഉണ്ടെങ്കിൽ അവരെ ഒന്ന് ടാഗ് ചെയ്യണം, പ്ളീസ്.
 
ലിങ്ക് – https://forms.gle/aBKJQ3jkBFCovfnd9
 
മുൻ‌കൂർ നന്ദി!
 
മുരളി തുമ്മാരുകുടി

Leave a Comment