ജനാധിപത്യത്തിന്റെ വസന്തകാലം കഴിഞ്ഞെന്നും, നൂറ്റാണ്ടുകളായി ജനാധിപത്യം നിലനിൽക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലും ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്നും ഞാൻ ഈയിടെ എഴുതിയിരുന്നു.
ഈ ലക്കം (August 31-September 6) ഇക്കണോമിസ്റ്റിന്റെ കവർസ്റ്റോറി അതാണ്. നമ്മെയെല്ലാം ബാധിക്കുന്ന വിഷയമായതിനാൽ സാധിക്കുന്നവർ വായിച്ചു നോക്കേണ്ടതാണ്.
അഴിമതിയിൽ മുങ്ങിയ പഴയ രാഷ്ട്രീയം, അതിനെതിരെയുള്ള രോഷത്തെ ജനസമ്മത പോളിസികൾ കൊണ്ട് സ്വന്തം വരുതിയിലാക്കുന്ന അവസരവാദികളായ പുതിയ രാഷ്ട്രീയക്കാർ, ജനാധിപത്യപരമായി ഭരണം നേടിയ ശേഷം ജനാധിപത്യത്തെ നിയമം വഴി അട്ടിമറിക്കുന്ന നേതാക്കൾ, രാഷ്ട്രീയത്തിൽ താല്പര്യം കാണിക്കാത്ത പുതിയ തലമുറ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അട്ടിമറിക്കാൻ ആളുകളെ സഹായിക്കുന്ന സമൂഹ മാധ്യമങ്ങൾ, ഇതെല്ലാം കൂടി ജനാധിപത്യത്തെ കൊല്ലുകയാണ്. ഇതൊന്നും നമ്മെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിൽ ആളുകൾ നിർവികാരരായി നോക്കി നിൽക്കുന്നു. കഴിഞ്ഞ മാസം ഞാൻ പറഞ്ഞത് പോലെ വരാനിരിക്കുന്ന നാളുകൾ ജനാധിപത്യത്തിന്റേതല്ല.
ആകെയുള്ള ആശ്വാസം യൂറ്റോപ്പിൽ ഹരിത രാഷ്ട്രീയത്തിനുണ്ടായിട്ടുള്ള ഉണർവ്വാണ്. അതിന് കാരണമായത് പതിനെട്ട് വയസ്സ് പോലുമില്ലാത്ത ഒരു സ്‌കൂൾ കുട്ടിയുടെ (Greta Thunberg), ചെറുത്തു നിൽപ്പാണ്. Friday’s For Future സ്‌കൂൾ കുട്ടികളുടെ വിപ്ലവം എന്നെങ്കിലും കേരളത്തിൽ എത്തുമോ?
നമ്മുടെ ജനാധിപത്യത്തിനുണ്ടോ ശോഭനമായ ഒരു ഭാവി?!
മുരളി തുമ്മാരുകുടി
Leave a Comment