പൊതു വിഭാഗം

ചുരുങ്ങിയത് എൻറെ വായനക്കാരെങ്കിലും സുരക്ഷിതർ ആയിരിക്കുക…

പേടിച്ചതുപോലെ വേനൽക്കാലം ആയതോടെ ഓരോ ദിവസവും മുങ്ങി മരണങ്ങളുടെ വാർത്തകൾ വന്നുതുടങ്ങി. ഒന്നിൽ കൂടുതൽ ആളുകൾ ഒരേ ദിവസം മരിക്കുന്ന വാർത്തകൾ എന്നും തന്നെയുണ്ട്, ഒരു ദിവസം പല അപകടങ്ങളിലായി പത്തു പേർ മരിച്ച ദിവസങ്ങളും… ഇവ ഓരോന്നും നൂറു ശതമാനവും ഒഴിവാക്കാമായിരുന്ന മരണങ്ങൾ ആണെന്നതാണ് ഏറ്റവും സങ്കടം. ജല സുരക്ഷയെപ്പറ്റി അടിസ്ഥാന ബോധം ഉണ്ടായാൽ മാത്രം മതി.
 
ഒരു വർഷം ആയിരത്തിൽ അധികം ആളുകളാണ് കേരളത്തിൽ മുങ്ങി മരിക്കുന്നത്. അഞ്ച് ഓഖിയുടെ അത്രയും മരണം വരും ഇത്. എന്നിട്ടും ഒച്ചപ്പാടില്ല, കുറ്റപ്പെടുത്തൽ ഇല്ല, ചർച്ച ഇല്ല, നഷ്ടപരിഹാരം ഇല്ല. നഷ്ടം മരിച്ചവരുടെ ബന്ധുക്കൾക്ക് മാത്രം.
 
ഈ അവധി കഴിയുന്നതിന് മുൻപ് എത്ര മുങ്ങിമരണ വാർത്തകൾ കൂടി ഞാൻ വായിക്കണം?
 
ചുരുങ്ങിയത് എൻറെ വായനക്കാരെങ്കിലും സുരക്ഷിതർ ആയിരിക്കുക…
 
https://www.madhyamam.com/kerala/drowning-death-kozhikode-cheruvadi-kerala-news/2018/apr/05/461124

Leave a Comment