ഇന്ത്യാവിഭജനം മൂലം സ്വന്തം (ഇപ്പോഴത്തെ) പാകിസ്താനിലെ റാവൽപിണ്ടിയിൽ നിന്നും നാടുവിട്ടോടേണ്ടി വന്ന പതിനഞ്ചു വയസ്സുള്ള റീന വർമ്മ എന്ന പെൺകുട്ടി എഴുപത്തിയഞ്ചു വർഷത്തിന് ശേഷം പഴയ വീട്ടിൽ എത്തുന്നതിന്റെ വീഡിയോ.
വിഭജന കാലത്ത് (ഇപ്പോഴത്തെ) ഇന്ത്യയിലെ ലുധിയാനയിൽ നിന്നും ഓടിപ്പോകേണ്ടി വന്ന ഒരു കുടുംബത്തിനാണ് റീനയുടെ വീട് കിട്ടിയത്. വലിയ മാറ്റങ്ങൾ ഇല്ലാതെ അത് ഇപ്പോഴും അവിടെ നിൽക്കുന്നു.
പാട്ടും വാദ്യവുമായി കെട്ടിപ്പിടിച്ച് ഉമ്മവെച്ച് എടുത്തുപൊക്കി വഴിയിൽ റോസാദളങ്ങൾ വിതറിയാണ് പാകിസ്ഥാനിൽ ഉള്ളവർ റീന വർമ്മയെ സ്വീകരിക്കുന്നത്.
പഴയ വീടിൻറെ ബാൽക്കണിയിൽ നിന്ന് ഒരു പതിനഞ്ചുകാരിയെപ്പോലെ അവർ പാടുന്പോൾ ചരിത്രം വരക്കുന്ന വരകൾ എത്ര അർത്ഥശൂന്യമാണെന്ന് നമുക്കൊക്കെ തിരിച്ചറിയാനുള്ള ഒരു അവസരം കൂടിയാണ്.
https://timesofindia.indiatimes.com/…/vide…/93029612.cms
മുരളി തുമ്മാരുകുടി
Leave a Comment