പൊതു വിഭാഗം

ഖരമാലിന്യത്തെ പറ്റി തന്നെ…

ഖരമാലിന്യ സംസ്കരണം എന്നത് പരിഹാരം ഇല്ലാത്ത പ്രശ്നം ഒന്നുമല്ല. ലോകത്തിലെ എത്രയോ വൻ നഗരങ്ങൾ എത്രയോ വർഷങ്ങൾ ആയി ഖരമാലിന്യ പ്രശ്നങ്ങൾ വിജയകരമായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തിലാണെങ്കിൽ വൻനഗരങ്ങൾ പോലും ഇല്ല. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ നഗരങ്ങൾ ചീഞ്ഞു നാറുന്നത് ?

അടിസ്ഥാനപരമായി മൂന്നു കാരണങ്ങൾ കൊണ്ടാണ് കേരളത്തിൽ ഖരമാലിന്യം ഒരു പ്രശ്നമായി തുടരുന്നത്. ഒന്നാമത് ഖരമാലിന്യ നിർമ്മാർജനം എന്നത് ചിലവുള്ള കാര്യമാണ്. അതിന്റെ യഥാർത്ഥ ചിലവ് വഹിക്കാൻ പാകത്തിന് ടാക്സ് കൊടുക്കാൻ നാം തയ്യാറല്ല. രണ്ടാമത് ഖരമാലിന്യ സംസ്കരണ ശാലകൾ നമ്മുടെ ചുറ്റും സ്ഥാപിക്കുന്നതിന് നാം എതിരാണ് (Not In My Back Yard, or NIMBY). മൂന്നാമത് ഖരമാലിന്യ സംസ്കരണത്തിന്റെ വിജയകരമായ മാതൃകകൾ നമുക്ക് ചുറ്റുമില്ല. വിളപ്പിൽ ശാല തൊട്ട് ബ്രഹ്മപുരം വരെ എല്ലാം നാറ്റക്കേസാണ്.

ഖരമാലിന്യ സംസ്കരണത്തെ പറ്റിയുള്ള നീണ്ട ഒരു ലേഖനം ആണ്. താല്പര്യം ഉള്ളവർ വായിക്കണം. വ്യക്തിപരമായി മാത്രം മാറ്റിയെടുക്കാൻ പറ്റുന്ന ഒരു കാര്യമല്ല ഖരമാലിന്യ സംസ്കരണം. പക്ഷെ ബ്രഹ്മപുരത്തെ തീപിടുത്തം ചുറ്റുമുള്ള ഫ്ലാറ്റുകളിൽ നിന്നെല്ലാം ആളുകൾ ഒഴിഞ്ഞുപോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വഷളാക്കിയിട്ടുണ്ട്. ഇനിയെങ്കിലും നമ്മുടെ സർക്കാരും കോടതിയും ഒക്കെ ഇക്കാര്യത്തിൽ ഇടപെട്ട് എന്തെങ്കിലും ചെയ്യാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സമൂഹം മാറുന്ന ഒരു കാലം വന്നാൽ എനിക്കറിയാവുന്ന രീതിയിലും എൻ്റെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചും ഞാനും തീർച്ചയായും സഹകരിക്കാം.

https://www.mathrubhumi.com/…/muralithummarukudi-on-kerala-…

മുരളി തുമ്മാരുകുടി

1 Comment

  • പ്രയോജനകരമായ ലേഖനങ്ങൾreference-നായി online -ൽ കിട്ടുന്നത് സന്തോഷകരമാണ്. അധ്യാപകർക്ക് അനുഗ്രഹവുമാണ്

Leave a Comment