പൊതു വിഭാഗം

കൊറോണക്കാലത്തെ വായന…

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ക്വാറന്റൈനിൽ ഉള്ളവരും “ചേട്ടാ, വായിക്കാൻ പറ്റിയ കുറച്ചു പുസ്തകങ്ങളുടെ പേര് പറഞ്ഞു തരണം” എന്ന് പറഞ്ഞു. അവർക്ക് വേണ്ടി ഞാൻ എന്റെ എക്കാലത്തേയും പ്രിയങ്കരമായ പത്തു പുസ്തകങ്ങളുടെ പേര് പറയാം.
1. ഇബിലീസുകളുടെ നാട്ടിൽ – എൻ പി ചെല്ലപ്പൻ നായർ
2. ഒരു ദേശത്തിന്റെ കഥ – എസ് കെ പൊറ്റക്കാട്
3. ഇനി ഞാൻ ഉറങ്ങട്ടെ – പി കെ ബാലകൃഷ്ണൻ
4. രണ്ടാമൂഴം – എം ടി
5. മഹാഭാരതം (ഗദ്യ പരിഭാഷകൾ ഏതെങ്കിലും)
6. Sherlock Holmes (Stories and Novels)
7. Atlas Shrugged – Ayn Rand
8. The Rise and Fall of the Third Reich, WIlliam Shirer
9. Surely you are joking Mr Feynman – Richard Feynman
10. Sapiens: A Brief History of Humankind – Yuval Noah Harari
 
ഇതൊന്നും കൂടാതെ ഞാൻ തന്നെ വികസിപ്പിച്ചെടുത്ത ഒരു പുസ്തകം വേറെയുമുണ്ട്. തുമ്മാരുകുടി കഥകൾ – വായിച്ചിട്ടില്ലാത്തവർ ഫ്രീ ആയി വായിച്ചു കൊള്ളൂ. വായിച്ചവർക്ക് രണ്ടാമതും വായിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യാം. ലിങ്ക് ഒന്നാമത്തെ കമന്റിൽ ഉണ്ട്.
(കൊറോണക്കാലമാണെന്നു കരുതി തള്ളലിൽ കുറവുണ്ടാവുമെന്ന പ്രതീക്ഷ വേണ്ട!).
 
ഈ കൊറോണക്കാലം പത്തു പുസ്തകത്തിൽ ഒന്നും തീരാൻ പോകുന്നില്ല. കൂടുതൽ പുസ്തകങ്ങളുമായി ഒന്നോ അതിലധികമോ വരവുകൾ വരേണ്ടി വരും.
 
#weshallovercome
 
മുരളി തുമ്മാരുകുടി

Leave a Comment