ചൈനയിൽ കൊറോണയുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും ഇറ്റലിയിലും ഇറാനിലും കൊറിയയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ വീണ്ടും കൊറോണ ആഗോള വാർത്തകളിൽ നിറയുകയാണ്.
ഈ സമയത്ത് യാത്രകൾ ഞാൻ ഒഴിവാക്കിയിട്ടില്ല എങ്കിലും ഓരോ യാത്രയും പ്ലാൻ ചെയ്യുന്പോൾ അത്യാവശ്യമാണോ, മാറ്റിവെക്കാവുന്നതാണോ എന്ന് ചിന്തിക്കും. ഓൺലൈൻ മീറ്റിംഗ് ആയി നടത്താവുന്നവ അങ്ങനെ ചെയ്യും. നമ്മുടെ സാന്നിധ്യം നിർബന്ധം അല്ലാത്തത് വേണ്ടെന്ന് വെക്കും. ഒഴിവാക്കാനാകാത്ത യാത്രയിൽ പരമാവധി നേരിട്ട് ഉള്ള വിമാനങ്ങൾ തിരഞ്ഞെടുക്കും. ലോകത്ത് അനവധി സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ കണ്ടുമുട്ടുന്ന വിമാനത്താവളങ്ങൾ കൊറോണയുടെ മാത്രമല്ല മറ്റേത് രോഗങ്ങളുടെയും കൈമാറ്റ കേന്ദ്രങ്ങൾ കൂടി ആകാമല്ലോ.
വിമാനത്തിൽ കൊറോണയുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നമ്മെ അത് ബാധിക്കാനുള്ള സാധ്യത ഉണ്ട്. അപ്പോൾ ഏത് സീറ്റാണ് ഏറ്റവും സുരക്ഷിതം എന്നൊരു പഠനം നാഷണൽ ജിയോഗ്രഫിക് നടത്തിയിട്ടുണ്ട്. അതിന്റെ വാർത്ത ലിങ്കിൽ ഉണ്ട്.
https://www.nationalgeographic.com/science/2020/01/how-coronavirus-spreads-on-a-plane/?fbclid=IwAR26E1Z5J6mPcPROh46y1srrqIS_0Hs5vkMGr6lVFOPmjoJYk-yaFt3SSj4
ചുരുക്കത്തിൽ പറഞ്ഞാൽ വിമാനത്തിന്റെ വിൻഡോ സീറ്റുകൾ എടുക്കുന്നതും യാത്രക്കിടയിൽ അധികം അങ്ങോട്ടും ഇങ്ങോട്ടും നടക്കാതിരിക്കുന്നതും ആണ് സുരക്ഷിതം.
യാത്രക്കിടയിൽ മാസ്ക് ധരിക്കുന്നതിനെ പറ്റി ആളുകൾ ചോദിക്കുന്നുണ്ട്, കുറച്ചു പേരെങ്കിലും മാസ്ക് വച്ച് കാണുന്നുമുണ്ട്. യാത്രക്കിടയിലോ വിമാനത്താവളത്തിലോ മാസ്കുകൾ ധരിക്കുന്നത് പ്രയോജനകരമാണെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടില്ല. അസുഖം ഉള്ളവർ, അവരെ പരിചരിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിങ്ങനെ മൂന്നു കൂട്ടർ മാത്രമേ മാസ്ക് വെക്കേണ്ട കാര്യമുള്ളൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം.
https://www.who.int/emergencies/diseases/novel-coronavirus-2019/advice-for-public/when-and-how-to-use-masks?fbclid=IwAR3Z2zD4YpjPuCV630nFtLS3J75tBzH19fazr1AUgXXGNGOORK0I96Yc0l4
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി
Leave a Comment