പൊതു വിഭാഗം

കേരളത്തിലെ ദുരന്തങ്ങൾ – ഒരു നല്ല റിപ്പോർട്ട്

2018 ലെ ദുരന്തം കേരളം കൈകാര്യം ചെയ്ത രീതി ലോകശ്രദ്ധ ആകർഷിച്ചുവല്ലോ. ദുരന്തത്തെ പറ്റി ഐക്യരാഷ്ട്ര സഭയുടെയും ലോകബാങ്കിന്റെയും ഉൾപ്പടെ ഒരു ഡസനിലേറെ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.
 
പക്ഷെ, രക്ഷാപ്രവർത്തന ഘട്ടത്തിലും ദുരിതാശ്വാസത്തിലും ഒക്കെ എങ്ങനെയാണ് സ്ത്രീകൾ, കുട്ടികൾ, വയസ്സായവർ, ഭിന്നശേഷി ഉള്ളവർ, ആദിവാസികൾ എന്നിവരെ കൈകാര്യം ചെയ്തത് എന്നതിനെ കുറിച്ച് നല്ലൊരു പഠനം ഉണ്ടായിട്ടില്ല. ആ വിഷയത്തെ മുൻനിർത്തി 2018 ലേയും 2019 ലെയും ദുരന്തങ്ങൾ അവലോകനം ചെയ്യുന്ന ഒരു റിപ്പോർട്ടാണ് മാതൃഭൂമിക്ക് വേണ്ടി
Centre for Migration and Inclusive Development പുറത്തിറക്കിയിട്ടുള്ളത്.
 
Inclusion എന്ന വിഷയത്തെപ്പറ്റി ഇത്രയും ആധികാരികമായ ഒരു പഠനം കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ലോകത്തെ മറ്റു സ്ഥലങ്ങൾക്ക് കൂടി മാതൃകയാകാൻ പോകുന്ന ഒരു റിപ്പോർട്ട് ആണിത്. ഇതിന്റെ ലേ ഔട്ടും ചിത്രങ്ങളും അന്തരാഷ്ട്ര പ്രസിദ്ധീകരണങ്ങളോട് കിടപിടിക്കുന്നതാണ്.
 
ഈ റിപ്പോർട്ടിൽ വളരെ പ്രസക്തമായ ധാരാളം നിർദ്ദേശങ്ങളുണ്ട്. നമ്മുടെ മുഖ്യമന്ത്രിയാണ് കഴിഞ്ഞമാസം ഈ റിപ്പോർട്ട് പ്രകാശനം ചെയ്തത്. ഇപ്പോൾ മാതൃഭൂമി ഇത് ഫ്രീ ആയി ലഭ്യമാക്കിയിട്ടുണ്ട്. വായിക്കുമല്ലോ.
 
ഈ റിപ്പോർട്ടിന്റെ ഗവേഷണ ഘട്ടത്തിൽ സമൂഹമാധ്യമത്തിൽ നിന്നുള്ള പലരും സഹായങ്ങൾ ചെയ്തിട്ടുണ്ട്. അവർക്ക് നന്ദി!
 
https://bit.ly/39L9esY
 
മുരളി തുമ്മാരുകുടി

Leave a Comment