ഉയർന്ന കെട്ടിടങ്ങൾ ഉള്ളിടത്തൊക്കെ ഉള്ള ഒരു പ്രശ്നമാണ് അവിടെ ഉണ്ടായേക്കാവുന്ന അഗ്നിബാധ. ഇന്ന് കുവൈറ്റിൽ നിന്നും വരുന്നത് അത്തരം വലിയൊരപകടത്തിൻറെ വാർത്തയാണ്. കണ്ടിടത്തോളം അത്ര ഉയരമുള്ള കെട്ടിടമല്ല. താഴത്തെ നിലയിൽ നിന്ന് തീപിടിച്ചതിനാലും അതിരാവിലെ ആയതിനാൽ ആളുകൾ തീപടർന്നതിന് ശേഷം മാത്രം അറിഞ്ഞത് കൊണ്ടും ആയിരിക്കണം മരണസംഖ്യ കൂടിയത്. കൃത്യമായ കണക്കുകൾ വരാനിരിക്കുന്നതേ ഉള്ളൂ.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
എപ്പോഴും പറയുന്നതാണ്, ഇത്തരത്തിലുള്ള അപകടങ്ങൾ കേരളത്തിലും ഉണ്ടാകും. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക, ഫ്ലാറ്റിലെ ഫയർ സിസ്റ്റം ഇടക്കിടെ ടെസ്റ്റ് ചെയ്യുക, ഫയർ ഡ്രില്ലുകൾ കാര്യമായി എടുക്കൂക, സുരക്ഷിതമായിരിക്കുക!
മുരളി തുമ്മാരുകുടി
Leave a Comment