പൊതു വിഭാഗം

കുട്ടികളുടെ സമരം.

കാലാവസ്ഥ വ്യതിയാനം അടുത്ത തലമുറകളെയാണ് കൂടുതൽ ബാധിക്കുന്നത്, പക്ഷെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഈ തലമുറയാണ്. നിലവിൽ എനിക്ക് മുന്നിലുള്ള തലമുറയും എൻറെ തലമുറയും ഈ കാര്യത്തിൽ വേണ്ടത്ര നടപടികൾ എടുക്കുന്നതിൽ പരാജയപ്പെട്ടിരിക്കയാണ്.
 
ഈ സാഹചര്യത്തിലാണ് സ്വീഡനിലെ ഗ്രെറ്റ യുടെ ഒറ്റയാൾ സമരം ശ്രദ്ധിക്കപ്പെടുന്നത്. “നിങ്ങളുടെ പ്രതീക്ഷകളും ആശ്വാസ വാക്കുകളും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത്. കാലാവസ്ഥ വ്യതിയാനത്തെ ഞാൻ പേടിക്കുന്നത് പോലെ നിങ്ങളും പേടിക്കണം. എന്നിട്ട് എന്തെങ്കിലും ചെയ്യണം.” ഇതാണാ കുട്ടിയുടെ മുതിർന്ന തലമുറയോടുള്ള സന്ദേശം.
 
ലോകത്തെന്പാടുമുള്ള കുട്ടികൾ ഗ്രെറ്റയുടെ സമരം ഏറ്റെടുത്തുകൊണ്ടിരിക്കയാണ്. നമ്മുടെ കുട്ടികൾ ഇത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ? കാലാവസ്ഥ വ്യതിയാനം നിങ്ങളുടെ ഭാവിയാണ് ബുദ്ധിമുട്ടിലാക്കാൻ പോകുന്നത്.
 
https://www.bbc.com/news/av/world-europe-47231271/greta-thunberg-the-swedish-teen-inspiring-climate-strikes

Leave a Comment