പൊതു വിഭാഗം

കുടുംബശ്രീയും കംപാഷനേറ്റ് കോഴിക്കോടും

കേരളത്തിൽ നിന്നുള്ള രണ്ടു പദ്ധതികൾ, കുടുംബശ്രീയും കോംപാഷനേറ്റ് കോഴിക്കോടും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ സ്ഥാനം പിടിച്ചു എന്നത് എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന കാര്യമാണ്.

കുടുംബശ്രീ ലോകത്തിന് തന്നെ മാതൃകയായ ഒരു സംരഭം ആണ്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മാത്രമല്ല കുടുംബശ്രീ കൊണ്ട് കേരളത്തിൽ സംഭവിച്ചിട്ടുള്ളത്, അവരുടെ നേതൃത്വപാടവത്തിന്റെ വികസനം കൂടിയാണ്. ലോകത്ത് എവിടെ ചെല്ലുമ്പോഴും ഞാൻ ഈ പദ്ധതിയെപ്പറ്റി അഭിമാനത്തോടെ പറയാറുണ്ട്. ഈ പദ്ധതിക്ക് ഒരു നോബൽ പ്രൈസ് കിട്ടണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അതൊരു അത്യാഗ്രഹം ഒന്നുമല്ല, അതിനുള്ള കാമ്പ് അതിനുണ്ട്.

കോംപാഷനേറ്റ് കോഴിക്കോട് ഇപ്പോൾ ഒരു ചെറിയ വിത്താണ്. പക്ഷെ പടർന്ന് പന്തലിച്ച്, കേരളത്തിലെ പല സാമൂഹ്യപ്രശ്നങ്ങളെയും നേരിടാനുള്ള ‘സംഗതി’ അതിനകത്ത് ഉണ്ട്. അതിനെ വളരാൻ അനുവദിക്കുക എന്നതാണ് പ്രധാനം.

ഈ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ട Prasanth Nair , Remya Dinu Anand എന്നിവർ എന്റെ സുഹൃത്തുക്കൾ ആണെന്നത് എനിക്ക് വ്യകതിപരമായി പ്രത്യേക സന്തോഷം നൽകുന്നു. അഭിനന്ദനങ്ങൾ!

http://www.in.undp.org/content/india/en/home/operations/UNV/unv-publications/2017-state-of-youth-and-volunteerism-in-india0/

http://www.manoramaonline.com/news/latest-news/2017/10/16/compassiante-kozhikode-kudumbasree-undp.html

Leave a Comment