യൂറോപ്പിൽ കൊതുകുകളുടെ സാന്നിധ്യം വർദ്ധിക്കുന്നുവെന്നും ഡെങ്കുവും ചിക്കൻ ഗുനിയയും യൂറോപ്പിലും എത്തുന്നു എന്നുമാണ് വാർത്ത. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളായി നാം സാധാരണ ആലോചിക്കുന്നത് ചൂടും മഴയും കാറ്റും വെള്ളപ്പൊക്കവും മറ്റുമാണ്.
എന്നാൽ ആരോഗ്യം, കൃഷി, ടൂറിസം, മറ്റ് ഇൻഫ്രാസ്ട്രക്ച്ചർ എന്നീ സമഗ്ര മേഖലകളെയും കാലാവസ്ഥ വ്യതിയാനം ബാധിക്കും. ലോകത്തിൽ ഒരു രാജ്യവും പ്രദേശവും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതത്തിൽ നിന്നും വിമുക്തമല്ല.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. കൊതുകുതിരിക്ക് കയറ്റുമതി സാധ്യത വരുന്നു.
മുരളി തുമ്മാരുകുടി
Leave a Comment