മനോസ് നഗരത്തിൻറെ തൊട്ടടുത്താണ് ആമസോണും കറുത്ത നദിയും (Rio Negro) കൂട്ടിമുട്ടുന്നത്. പരസ്പരം കലരാതെ ഈ നദികൾ കിലോമീറ്ററുകളോളം വീണ്ടും ഒഴുകും.
ഈ നദികളുടെ വലുപ്പം നമ്മുടെ സങ്കൽപ്പങ്ങൾക്കും അപ്പുറത്താണ്. Rio Negroയിലെ പാലത്തിനു തന്നെ മൂന്നര കിലോമീറ്റർ വീതിയുണ്ട്. 4300 കിലോമീറ്റർ നീളമുള്ള ആമസോണിന് കുറുകെ പാലങ്ങളില്ല! വരൾച്ചക്കാലത്ത് പത്തുകിലോമീറ്റർ മുതൽ മഴക്കാലത്ത് അന്പത് കിലോമീറ്റർ വരെയാണ് ചിലയിടത്ത് ആമസോണിൻറെ വീതി! കേരളത്തിലെ നാല്പത്തിനാലു നദികളും ചേർത്തുവച്ചാൽ ഈ നദിയുടെ വീതി കാണില്ല. 230000 ക്യുബിക് മീറ്റർ ജലം ഒരു സെക്കൻഡിൽ വഹിച്ചാണ് ആമസോൺ ഒഴുകുന്നത് (താരതമ്യത്തിന് ഗംഗയുടെതേത് ഏതാണ്ട് 24000 ക്യുമെക്കും പെരിയാറിന്റേത് 230 ക്യുമെക്കും ആണ്)
തുടരെ മീറ്റിംഗുകൾ ആയതിനാൽ അധികം കാഴ്ചക്കൊന്നും സമയമില്ല, എന്നാലും ഇവിടത്തെ മീൻ ചന്ത ഒന്നു കാണാൻ ശ്രമിക്കും.
മുരളി തുമ്മാരുകുടി
Leave a Comment