പൊതു വിഭാഗം

ഒരു ക്ലാസ്സിൽ ഒരു കുട്ടി

കേരളത്തിൽ സ്‌കൂളുകളും കോളേജുകളും പൂട്ടേണ്ടി വരുമെന്നത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഒന്നാണ്.

കേരളത്തിൽ ഓരോ വർഷവും ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 1990 കളിൽ ഒരു വർഷം ആറു ലക്ഷം കുട്ടികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ശരാശരി അഞ്ചു ലക്ഷത്തിന് താഴെ ആയി.

കോവിഡ് കാലമായ 2020-21ൽ ഇത് മൂന്നു ലക്ഷത്തിന് താഴെ പോയി. ഇനി അഞ്ചു വർഷം കഴിഞ്ഞ് 2026 അധ്യയന വർഷം വരുന്പോൾ ഒന്നും രണ്ടും കുട്ടികൾ ഉള്ളതും അതുപോലും ഇല്ലാത്തതും ആയ സ്‌കൂളുകളുടെ എണ്ണം വർദ്ധിക്കും.

ഈ സ്‌കൂളുകൾ നിലനിർത്തുക എന്നത് സാന്പത്തികമായി സാധിച്ചാൽ പോലും ഒരു ക്ലാസിൽ ഒരു കുട്ടിയായി പഠിക്കുന്ന കുട്ടിക്ക് എങ്ങനെയാണ് നല്ലൊരു സ്‌കൂൾ അനുഭവം ഉണ്ടാകുന്നത്. വിദ്യ അഭ്യസിക്കുന്നത് മാത്രമല്ല സമൂഹത്തിൽ മറ്റുളളവരുമായി ഇടപെടാനുള്ള പരിചയവും അറിവും ഉണ്ടാക്കേണ്ടതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.

ഇത്തരത്തിൽ ഒരു ക്ലാസിൽ ഒരു കുട്ടിയും ഒരു സ്‌കൂളിൽ ഇരുപത്തി അഞ്ചു വിദ്യാർത്ഥികളും ഒക്കെയായി സ്‌കൂളുകൾ നിലനിർത്തുന്നത് നല്ല നയമല്ല.

എന്റെ അഭിപ്രായത്തിൽ കേരളത്തിൽ വേണ്ടത് വീടിന് ഏറ്റവും അടുത്തുള്ള സ്‌കൂളിൽ കുട്ടികൾ പോകുന്ന സംവിധാനം ആണ് (neighbourhood schooling). ആലുവയിൽ ഉള്ള കുട്ടികൾ എറണാകുളത്തും എറണാകുളത്തെ കുട്ടികൾ തൃപ്പൂണിത്തുറയിലും തൃപ്പൂണിത്തുറയിലെ കുട്ടികൾ കോലഞ്ചേരിയിലും കോലഞ്ചേരിയിലെ കുട്ടികൾ പെരുന്പാവൂരും പെരുന്പാവൂരിലെ കുട്ടികൾ ആലുവയിലും വന്നു പഠിക്കുന്നത് പല തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഒരേ തരം സാന്പത്തിക സാമൂഹ്യ സാഹചര്യങ്ങൾ ഉള്ള കുട്ടികൾ മാത്രം ഒരു ക്ലാസിൽ വരുന്നു എന്നതാണ്. അതൊരു വലിയ സോഷ്യൽ എഞ്ചിനീയറിങ്ങ് ആണ്, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.

കേരളത്തിലെ ഓരോ നഗരത്തിലും ഗ്രാമത്തിലും ഉള്ള വിദ്യാർത്ഥികൾക്ക് ഒരു നിശ്ചിത ദൂരത്തിനുള്ളിൽ ഒരു സ്‌കൂൾ ലഭ്യമാകുമെന്നും (ഈ ദൂരം നഗരത്തിലും ഗ്രാമത്തിലും വ്യത്യസ്തമാക്കാം), ഇത്തരം സ്‌കൂളുകൾക്ക് ഒരു മിനിമം സ്റ്റാൻഡേർഡ് ഉണ്ടാകുമെന്നും സർക്കാർ ഉറപ്പാക്കണം. ഓരോ നഗരത്തിലെയും ഗ്രാമത്തിലെയും ഇനി പ്രതീക്ഷിക്കുന്ന ജനസംഖ്യക്ക് അനുസരിച്ച് എത്ര സ്‌കൂളുകൾ വേണം എന്ന് തീരുമാനിക്കുക. ഇത്തരം മിനിമം സ്റ്റാൻഡേർഡ് ഉറപ്പാക്കാൻ സാധിക്കാൻ ഏറ്റവും എളുപ്പമുള്ള സ്‌കൂളുകളിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്ന് ഉറപ്പാക്കി നിലനിർത്തുക. ഈ തീരുമാനം എടുക്കുന്നതിൽ സർക്കാർ സ്‌കൂൾ ആണോ സ്വകാര്യ സ്‌കൂൾ ആണോ എന്ന് വിചാരിക്കേണ്ട കാര്യമില്ല. സ്‌കൂളുകൾക്ക് നിലവാരം ഉറപ്പാക്കാൻ സർക്കാർ സഹായം നൽകുക. ആത്യന്തികമായി കേരളത്തിലെ എല്ലാ സ്‌കൂളുകൾക്കും നല്ല നിലവാരം ഉണ്ടാക്കുകയും വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്യുക എന്നതായിരിക്കണം സർക്കാരിന്റെ ലക്ഷ്യം.

ഇതൊന്നും 2025 ൽ ചിന്തിക്കേണ്ട കാര്യമല്ല. സ്‌കൂളിങ്ങ് രംഗത്ത് അടിസ്ഥാനമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റിയ സമയമാണിത്.

മുരളി തുമ്മാരുകുടി

May be an image of 1 person, child, train, children's toy and text that says "ഒന്നാംക്ലാസിൽ ഒരേ ഒരാൾ, രാജസ്‌ഥാൻ സ്വദേശികളുടെ മകൾ ലുങ്കി മനോരമലേഖകൻ ലേഖകൻ 2023 0:41 MIST ROBOTUNITS Fördertechnik Schnellste ieferzeit bei höchster Qualität! GENIALEINHACH EINFACHGENIAL VIDEO 0χ Jetet betelen R ചും തിരുവനന്തപൂരം വഞ്ചിയൂർ ഗവ ഹൈസ്കൂളിൽ യഥാർഥ പ്രവേശനോത്സവം 'ഇന്നാണ്' കാരണം സ്‌കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ ഒരേ ഒരു വിദ്യാർഥി ഇന്നാണ് ക്ലാസിൽ എത്തുക. വർഷങ്ങളായി വഞ്ചിയൂരിൽ താമസമാക്കിയ രാജസ്‌ഥാൻ സ്വദേശികളുടെ മകൾ ലൂങ്കി ആണ് സ്‌കൂളിലെ നവാഗത. ചുംബിക്കുന്ന പ്രശ്‌നമാണ് PREMIUM ലൂങ്കി ദിവസങ്ങൾക്കു മുൻപേ സ്‌കൂളിലെത്തി ഒന്നാം ക്ലാസിൽ ചേരാനുള്ള അപേക്ഷകളെല്ലാം സമർപ്പിച്ചു. എന്നാൽ ഇന്നലെ പ്രവേശനോത്സവത്തിന് എത്താതിരുന്നപ്പോൾ അധ്യാപകർ ആശങ്കപ്പെട്ടെങ്കിലും സ്‌കൂൾ അധ്യയന സമയം അവസാനിക്കുന്നതിന് മുൻപ് മാതാപിതാക്കൾക്കൊപ്പം അവൾ പ്രവേശനോത്സവം കളർഫുൻ; കാട്ടുതേനും"

Leave a Comment