ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ് എന്നത് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ നിന്നും അകന്ന് ഇലക്ട്രോണിക്സിനോടും കംപ്യൂട്ടറിനോടും അടുക്കുന്നത് നമ്മൾ കാണുന്നുണ്ട്.
അതുപോലെ തന്നെ നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യകളും വൈദ്യശാസ്ത്ര രംഗത്ത് കൂടുതലായി ഉപയോഗിക്കപ്പെടുന്നതോടെ മെഡിസിനും എഞ്ചിനീയറിങ്ങും തമ്മിലുള്ള അന്തരം കുറഞ്ഞു വരികയാണ്. മെഡിസിൻ പഠിക്കുന്നവർ എഞ്ചിനീയറിങ്ങ് വിഷയത്തിലും എഞ്ചിനീയറിങ്ങ് പഠിച്ചവർ മെഡിക്കൽ രംഗത്തും ഉന്നത വിദ്യാഭ്യാസം ചെയ്യുന്നത് ഇപ്പോൾ തന്നെ ലോകത്ത് സംഭവിക്കുന്നുണ്ട്. ഇനിയുള്ള കാലത്ത് ഈ ഇന്റഗ്രേഷൻ ബിരുദ പഠന കാലത്തേ തുടങ്ങും.
ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഐ. ഐ. ടികളിൽ ഒന്നായ കാൺപൂർ ഐ. ഐ. ടി. മെഡിക്കൽ സ്കൂൾ തുടങ്ങുന്നു എന്നത് വിപ്ലവകരമായ മാറ്റമാണ്.
ഇനിയിത് നാട്ടുനടപ്പാകും
മുരളി തുമ്മാരുകുടി
Leave a Comment