1981 ലെ 0+0+2=442 എന്ന സുപ്രധാനമായ മാർക്ക് തട്ടിപ്പ് വിവാദമാണ് കേരളത്തിൽ മെഡിക്കൽ വിദ്യാസത്തിന് എൻട്രൻസ് പരീക്ഷയിലേക്ക് വഴിവച്ചത്. 1982ൽ എൻജിനീയറിംഗ് കോളേജിലും പ്രവേശന പരീക്ഷ തുടങ്ങി.
തട്ടിപ്പുകൾ അവസാനിച്ചോ? 1981ലെ പോലെ വ്യാപകമായ പരാതി പിന്നീട് ഉണ്ടായില്ല
പരാതികൾ കുറഞ്ഞോ? ഇല്ല. ഓരോ കാലത്ത് ഓരോ കാരണം. ഇന്നും തുടരുന്നു.
പ്ലസ് റ്റു പഠനത്തിന്റെ ലക്ഷ്യം എൻട്രൻസിൽ മാർക്ക് നേടുക എന്നത് മാത്രമായി. തൃശ്ശൂർ, പാല കേന്ദ്രീകരിച്ച് എൻട്രൻസ് ഫാക്ടറികൾ ഉണ്ടായി. കുട്ടികളെ എത്ര മാനസികമായി പീഡിപ്പിച്ചിട്ടായാലും എൻട്രൻസിന് റാങ്ക് വാങ്ങിക്കൊടുക്കുന്ന സ്ഥാപനങ്ങൾ കോടീശ്വരൻമാരായി. കൂടുതൽ അഭിരുചി ഉള്ളവരെ പ്രൊഫഷണൽ കോളേജുകളിൽ എത്തിച്ചോ? – ഒരു തെളിവുമില്ല.
ഈ എൻട്രൻസ് പരീക്ഷ എന്ന പരിപാടി നിർത്തേണ്ട കാലമായി.
It is incurable !
മുരളി തുമ്മാരുകുടി
Leave a Comment