പൊതു വിഭാഗം

എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്പോൾ…

വിദേശ പഠനത്തിന് ശ്രമിക്കുന്പോൾ ഒട്ടും ഗ്രൗണ്ട് വർക്ക് ചെയ്യാതെ ഏതെങ്കിലും കൺസൾട്ടന്റിന്റെ അടുത്ത് പോയി അവർ പറയുന്നത് മാത്രം കേട്ട് വിശ്വസിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനെപ്പറ്റി ഞങ്ങൾ ഒരു ലേഖനം എഴുതിയിരുന്നല്ലോ. കൂടുതൽ വിവരങ്ങൾ വേണ്ടവർക്കായി ഇ മെയിൽ ഐ ഡി യും കൊടുത്തിരുന്നു.
 
എന്നെ അതിശയപ്പെടുത്തിയത്, ആ ലേഖനത്തിന് ശേഷവും ഒട്ടും ഗ്രൗണ്ട് വർക്ക് ചെയ്യാതെ “ചെലവ് കുറഞ്ഞു പഠിക്കാൻ പറ്റുന്നതും, പഠിക്കുന്നതിനിടക്കും അത് കഴിഞ്ഞാലും നല്ല തൊഴിൽ അവസരങ്ങളുള്ളതുമായ ഒരു രാജ്യം” അതാണ് എല്ലാവർക്കും വേണ്ടത്. അങ്ങനെ ഒരു രാജ്യം ഉണ്ടെങ്കിൽ അവിടെ ഇപ്പോൾത്തന്നെ ആളുകളുടെ വലിയ തിരക്കുണ്ടാവില്ലേ?
എന്തുകൊണ്ടാണ് ഏറെ ആളുകൾ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതെന്ന് എനിക്കിപ്പോൾ മനസ്സിലായി. എളുപ്പ വഴിയിൽ ക്രിയ ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. കയ്യിലുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഞാൻ പറഞ്ഞ രീതിയിൽ രണ്ടു മണിക്കൂർ ചിലവാക്കിയാൽ കിട്ടാവുന്ന ഉത്തരങ്ങൾക്കാണ് ആളുകൾ മറ്റുള്ളവരെ സമീപിക്കുന്നത്.
 
തൽക്കാലം വ്യക്തിപരമായ കരിയർ ഗൈഡൻസ് നൽകാനുളള സംവിധാനം എനിക്കില്ല. അതുകൊണ്ട് എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ നോക്കുന്നവർക്ക് ഉത്തരം നല്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അതേ സമയം കുറച്ചൊക്കെ ഗൃഹപാഠം ചെയ്തതിന് ശേഷം തീരുമാനം എടുക്കേണ്ട സമയത്ത് ഒരു സെക്കൻഡ് ഒപ്പീനിയൻ എന്ന രീതിയിൽ സമീപിച്ചാൽ കൂടുതൽ കൃത്യതയോടെ ഉപദേശങ്ങൾ നല്കാൻ പറ്റും. ഒട്ടും ഗ്രൗണ്ട് വർക്ക് ചെയ്യാതെ എളുപ്പ വഴിയിൽ ക്രിയ ചെയ്യണം നിന്നുള്ളവർ എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാരുടെ അടുത്തേക്ക് പോകുന്നതാണ് കൂടുതൽ ഉചിതം.
 
“Everybody gets the career consultants they deserve” is a new proverb I just coined!
 
മുരളി തുമ്മാരുകുടി, നീരജ ജാനകി
 
Neeraja Janaki

Leave a Comment