ഒരപകടം നടന്നു കഴിഞ്ഞാൽ അതെങ്ങനെ ഒഴിവാക്കാമായിരുന്നു എന്ന് പറഞ്ഞിട്ട് വലിയ കാര്യമില്ല. ഓരോ അപകടങ്ങളും വ്യത്യസ്തമായതിനാൽ തന്നെ താഴെ പറയുന്ന കാര്യങ്ങൾ ഈ അപകടത്തിന് ബാധകം ആകണമെന്നില്ല. എന്നാലും ഈ അവസരത്തിൽ മറ്റുള്ളവർക്ക് ഒരു സുരക്ഷാ സന്ദേശം നൽകുന്നു എന്ന് മാത്രം.
കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുക. വിമാനത്താവളത്തിൽ ആളെ സ്വീകരിക്കാനും യാത്രയാക്കാനും എയർപോർട്ടിൽ പോകുന്നതിനായി, റൂട്ട് പരിചയമുള്ള ടാക്സിക്കാരെ ഏർപ്പെടുത്തുക.
കുടുംബക്കാരോ കൂട്ടുകാരോ ആണ് പോകുന്നതെങ്കിൽ, ഒരാൾ മാത്രം പോകുക. അതും മുൻപ് അങ്ങോട്ട് യാത്ര ചെയ്ത് പരിചയമുള്ളവർ മാത്രം.
സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി
http://www.manoramaonline.com/news/latest-news/2017/12/13/car-accident-in-aluva-kochi-three-died.html
Leave a Comment