ഇന്ന് രണ്ട് വാർത്തകൾ കണ്ടു. ഒന്ന് കേരളത്തിൽ നിന്നാണ്. നമ്മുടെ കോളേജുകളിൽ അഡ്മിഷൻ നേടാൻ അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ശരാശരി മുപ്പത് ശതമാനം കുറവ് വരുന്നു.
രണ്ടാമത്തേത് യു.കെ.യിൽ നിന്നാണ്. അവിടേക്ക് ഓരോ വർഷവും വരുന്ന വിദേശ വിദ്യാർത്ഥികളിൽ ചൈനയെ പിന്തള്ളി ഇന്ത്യൻ വിദ്യാർഥികൾ ഒന്നാമതെത്തി. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
കേരളത്തിൽ നിന്നും ധാരാളം വിദ്യാർത്ഥികളാണ് യു.കെ.യിലേക്ക് പോകുന്നത്. അവിടേക്ക് മാത്രമല്ല ആസ്ട്രേലിയ, കാനഡ, ജർമ്മനി ഇവിടങ്ങളിലേക്കെല്ലാം വിദ്യാർത്ഥികളുടെ ഒഴുക്കാണ്. പണ്ടൊക്കെ ഡിഗ്രി കഴിഞ്ഞവർ ആണ് പോയിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ പ്ലസ്-ടു കഴിയുന്പോഴേ വിദ്യാർഥികൾ വിദേശത്തേക്ക് പോവുകയാണ്.
എന്തുകൊണ്ടാണ് നമ്മുടെ വിദ്യാർത്ഥികളും തൊഴിൽ അന്വേഷകരും കേരളത്തിന് പുറത്തേക്ക് പോകുന്നത്? ഒരു വർഷം മുൻപ് ഈ വിഷയത്തിൽ ഞങ്ങൾ ഒരു സർവ്വേ നടത്തിയിരുന്നു. സർവ്വേ ഫലങ്ങൾ ഇവിടെയും, പല മാധ്യമങ്ങളിലും വന്നു. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ മാറ്റങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷനുമായും അത് പങ്കുവച്ചിരുന്നു.
വീണ്ടും ഇത്തരത്തിൽ ഒരു സർവ്വേ ഞങ്ങൾ നടത്തുകയാണ്, കൂടുതൽ വ്യാപകമായി. വിദേശത്തുള്ളവർ, നാട്ടിൽ ഉള്ളവർ, വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ തുടങ്ങി എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ ലഭിക്കണം എന്നാണ് താല്പര്യം.
സർവ്വേയുടെ ലിങ്ക് – https://forms.gle/Ji2JBLJvSrDev47u6
പൂരിപ്പിക്കുകയും ഷെയർ ചെയ്യുകയും ചെയ്താൽ സന്തോഷം. പതിവ് പോലെ സർവ്വേയുടെ ഫലങ്ങൾ ആദ്യം നിങ്ങളുമായി തന്നെ പങ്കുവെക്കും.
മുൻകൂർ ആയി നന്ദി അറിയിക്കുന്നു.
മുരളി തുമ്മാരുകുടി
സാർ പറഞ്ഞത് ശരിയാണ്. വാട്ട്സപ്പിൽ സംസാരിക്കാൻ ആഗ്രഹം ഉണ്ട്. +919747077958