കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അനവധി വെല്ലുവിളികളുള്ളതായി പലരും പറയാറുണ്ട്. ഇതൊക്കെ മാറണമെന്നും ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ നന്നാകണമെന്നും എല്ലാവർക്കും ആഗ്രഹമുണ്ട്.
കേന്ദ്രത്തിൽ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നിരിക്കുന്നു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കമ്മീഷനുകൾ വരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിനകത്തും പുറത്തും ഉന്നത വിദ്യാഭ്യാസം (പ്ലസ് റ്റു വിന് മുകളിൽ) ചെയ്തിട്ടുള്ളവരിൽ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ പറ്റി, അതെങ്ങനെ പരിഹരിക്കാം എന്നതിനെ പറ്റി, കേരളത്തിന് പുറത്ത് നിങ്ങൾ കണ്ടിട്ടുള്ള നല്ല മാതൃകളെ പറ്റി ഒക്കെ മനസ്സിലാക്കാൻ ഒരു ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.
ചോദ്യാവലി ഒന്നാമത്തെ ലിങ്കിൽ ഉണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇതാണ് ?
1. നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അവ ചോദ്യാവലിയിലൂടെ നൽകുക
2. കേരളത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസം നേടിയവർ, അധ്യാപകർ ആയവർ, ഗവേഷണം ചെയ്യുന്നവർ ഇവരെ അറിയാമെങ്കിൽ ടാഗ് ചെയ്യുക.
ക്രോഡീകരിച്ച നിർദ്ദേശങ്ങൾ ആദ്യം ഇവിടെ എഴുതാം, അതിന് ശേഷം സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.
സഹകരണത്തിന് നന്ദി
മുരളി തുമ്മാരുകുടി
ലിങ്ക് – https://docs.google.com/forms/d/e/1FAIpQLSerAC1b9T_88EQiZUCt_xwqLzjR0Wnl_u141MVgoi8jBg3JSg/viewform
Leave a Comment