അന്തരിച്ച എം.എൽ.എ.യുടെ മകന് സർക്കാർ ജോലി നൽകിയ നടപടി റദ്ദാക്കി എന്നു വായിച്ചു. വളരെ നല്ല തീരുമാനമാണ്.
എം.എൽ.എ.യുടെ മക്കൾക്ക് മാത്രമല്ല സർവ്വീസിൽ ഇരിക്കുമ്പോൾ മരിച്ചുപോകുന്ന സർക്കാർ ജീവനക്കാരുടെ മക്കൾക്കും സർക്കാർ ജോലി നൽകുന്ന രീതി ശരിയല്ല.
ഒരാൾ മരിച്ചാൽ നിയമപരമായിട്ടുള്ള എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും വേഗത്തിൽ നൽകണം. അല്ലാതെ മക്കൾക്കോ ബന്ധുക്കൾക്കോ സർക്കാർജോലി നൽകുന്നതിന് ഒരു ന്യായീകരണവും ഇല്ല.
മുരളി തുമ്മാരുകുടി
Leave a Comment