ഏതോ കാലഘട്ടത്തിന്റെ ഫോസിലുകളാണ് ഇവ രണ്ടും. ഒരു നൂറ്റാണ്ട് മുൻപെങ്കിലും എടുത്തു കളയേണ്ടതായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഒരിക്കൽ ലണ്ടനിലെ ബുക്ക് സ്റ്റോറിൽ പോയപ്പോൾ മനുഷ്യന് സാധാരണഗതിയിൽ ആവശ്യമുള്ള കരാറുകൾ എല്ലാം, വിൽപത്രം ഉൾപ്പടെ, ഉണ്ടാക്കാനുള്ള വ്യത്യസ്തമായ ഫോമുകൾ കണ്ടിരുന്നു. അതിൽ നമ്മുടെയും നമ്മൾ കരാറിൽ ആകുന്ന വ്യക്തിയുടെയും പേര് എഴുതി, സ്റ്റാൻഡേർഡ് ആയ കണ്ടീഷനിൽ നിന്നും വേണ്ടാത്തത് എടുത്ത് കളഞ്ഞ്, പ്രത്യേകം എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിൽ കൂട്ടിച്ചേർത്ത് ഒപ്പിട്ട് കൊടുക്കേണ്ട കാര്യമേ ഉള്ളൂ. വിൽപ്പത്രം വാങ്ങുകയോ, എഴുത്തുകാരെ അന്വേഷിച്ചു പോവുകയോ, എഴുത്തുകാർ എഴുതിയത് മനസ്സിലാക്കാൻ പിന്നെ വക്കീൽ ഗുമസ്തന്മാരെ അന്വേഷിക്കുകയോ വേണ്ട.
അന്ന് തന്നെ ഞാൻ എൻറെ വക്കീൽ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. പക്ഷെ ആധാരം എഴുത്തും മുദ്രപ്പത്രവില്പനയും കൊണ്ട് ജീവിക്കുന്ന ശക്തമായ ഒരു ലോബി നിലനിൽക്കുന്നതുകൊണ്ട് ഇത് കേരളത്തിൽ നടപ്പാകില്ല എന്നാണ് അവർ മറുപടി പറഞ്ഞത്. സത്യമാണോ എന്നറിയില്ല.
ഇപ്പോൾ അക്കാര്യത്തിൽ ചർച്ചകൾ വരുന്നു. കാലം മാറുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. അടുത്ത നൂറ്റാണ്ടിൽ എങ്കിലും സ്റ്റാന്പ് പേപ്പർ മ്യൂസിയത്തിൽ മാത്രം കാണാം എന്ന പ്രതീക്ഷയോടെ…
മുരളി തുമ്മാരുകുടി
Leave a Comment