പൊതു വിഭാഗം

അവസാന വർഷ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി…

അവസാന വർഷ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി…

2020 പോലെ കോളേജിൽ നിന്നും പഠിച്ചിറങ്ങാൻ മോശമായ ഒരു കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ലോകമെന്പാടും ഈ വർഷം പഠിച്ചിറങ്ങിയ/ഇറങ്ങാൻ പോകുന്ന കുട്ടികൾ തൊഴിൽ കിട്ടാതെ, ഉന്നത വിദ്യാഭ്യാസത്തിന് ഓൺലൈൻ ആയി പോകണോ എന്ന് ശങ്കിച്ച്, കൂട്ടുകാരെയും അധ്യാപകരെയും ഒന്ന് കണ്ടു സംസാരിക്കാൻ പോലുകാതെ കഷ്ടപ്പെടുകയാണ്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.

ഈ സാഹചര്യത്തെ എങ്ങനെയാണ് നേരിടുക എന്നതിൽ കേരളത്തിൽ കുറച്ചു വെബ്ബിനാറുകൾ നടത്താൻ പരിപാടിയുണ്ട്. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വെബ്ബിനാറിന് പകരം ഒരു സമയം നൂറു കുട്ടികളോട് സംസാരിക്കാമെന്നാണ് ഉദ്ദേശിക്കുന്നത്. ഒന്നര മണിക്കൂർ ആയിരിക്കും മൊത്തം പ്രോഗ്രാം. ആദ്യത്തെ അര മണിക്കൂർ എങ്ങനെയാണ് ഈ സാഹചര്യത്തിൽ തൊഴിൽ അന്വേഷിക്കുന്നത്, ഉന്നത വിദ്യാഭ്യാസത്തെ പറ്റി ചിന്തിക്കുന്നത് എന്നൊക്കെ സംസാരിക്കും. പിന്നീട് ഒരു മണിക്കൂർ കുട്ടികളുമായി ചോദ്യോത്തരങ്ങൾ.

ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ താല്പര്യമുള്ളവർ, പ്രത്യേകിച്ച് കോളേജുകൾ, കരിയർ ക്ലബുകൾ, തുടങ്ങിയവർ താഴെയുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. ആഴ്ചയിൽ ഒരെണ്ണം വീതം നടത്താനാണ് പരിപാടി. കൊറോണയുടെ സ്ഥിതി തുടർന്നാൽ കൂടുതൽ ഓപ്പൺ ആയ സെഷൻ വേറെ നടത്താം.

കേരളത്തിലെ കരിയർ കൗൺസലേഴ്‌സിന് മാത്രമായി വേറൊരു പ്രോഗ്രാം പ്ലാൻ ചെയ്യുന്നുണ്ട്. അത് രണ്ടു ദിവസത്തിനകം പറയാം.

മുരളി തുമ്മാരുകുടി   

 

 

Leave a Comment