പൊതു വിഭാഗം

അല്പം കൂടി പ്രമോട്ട് ചെയ്യണം, പ്ലീസ്…

ഓൺലൈൻ ആയി പഠിക്കാൻ തുടങ്ങുന്ന വിദ്യാർത്ഥികൾക്കായി ഒരു വെബ്ബിനാർ ഈ ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം പത്തരക്ക് നടത്തുന്ന കാര്യം പറഞ്ഞിരുന്നല്ലോ. കഴിഞ്ഞ 24 മണിക്കൂറിനകം രണ്ടായിരത്തി അഞ്ഞൂറോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാധാരണ വെബ്ബിനാറിന്റെ റീച്ച് അനുസരിച്ച് ഇത് വളരെ മെച്ചപ്പെട്ട പ്രതികരണമാണ്.
 
എന്നാൽ ഈ വെബ്ബിനാർ ഇതിനേക്കാൾ പല മടങ്ങ് കുട്ടികളിൽ എത്തണമെന്നാണ് എന്റെ ആഗ്രഹം. ലക്ഷക്കണക്കിന് കോളേജ് വിദ്യാർത്ഥികളും അത്രയും തന്നെ +2 ക്കാരും ഉള്ളപ്പോൾ രണ്ടായിരം എന്ന നന്പർ ഒന്നുമല്ല. കുട്ടികൾ വിവരം അറിഞ്ഞിട്ടും വേണ്ടെന്നുവെക്കുന്നതല്ല, വെബ്ബിനാറിനെ പറ്റി അറിയുന്നില്ല എന്നതാണ് പ്രശ്നം.
 
ഒരു ലിങ്ക് പോസ്റ്റ് ചെയ്യുന്പോൾ ഫേസ്ബുക്ക് അതിനെ പ്രമോട്ട് ചെയ്യുന്നില്ല എന്നൊരു സാങ്കേതികത്വം കൂടി ഇവിടെയുണ്ട്. അതുകൊണ്ടാണ് ഈ സന്ദേശം കൂടുതൽ ആളുകളിൽ എത്താത്തത്. ഇതിന് രണ്ടു പ്രതിവിധികളാണുള്ളത്.
 
1. ഈ മെസ്സേജ് കാണുന്നവർ ഉടനെ ലൈക്ക്/ഷെയർ ചെയ്യുക, അപ്പോൾ ഫേസ്ബുക്ക് അതിന്റെ റീച്ച് കൂട്ടും.
 
2. ഈ സന്ദേശം വാട്സ്ആപ്പിൽ ഇടുക.
 
വായനക്കാർ പറ്റുന്നത് പോലെ സഹായിക്കണം, പരമാവധി കുട്ടികളിൽ വിവരങ്ങൾ എത്തട്ടെ. താഴെ പറയുന്ന വിഷയങ്ങളാണ് വെബിനറിൽ പരാമർശിക്കുന്നത്.
 
1. എങ്ങനെയാണ് ഓൺലൈൻ വിദ്യാഭ്യാസവും ക്ലാസ്സ്‌റൂമും വ്യത്യസ്തമാകുന്നത്?
 
2. എന്തൊക്കെ അടിസ്ഥാനമായ തയ്യാറെടുപ്പുകളാണ് ഓൺലൈൻ പഠനത്തിനായി നടത്തേണ്ടത്?
 
3. ഏതൊക്കെ ഓൺലൈൻ പഠനങ്ങൾക്കാണ് അംഗീകാരമുള്ളത്?
 
4. വിദേശ യൂണിവേഴ്സിറ്റികളിൽ ഒന്നാം സെമസ്റ്റർ ഓൺലൈനിൽ പോകുന്നത് നല്ലതാണോ?
 
5. ഓൺലൈനിലെ കോപ്പിയടി എങ്ങനെയാണ് കണ്ടുപിടിക്കുന്നത്?
 
6. ഓൺലൈൻ പഠനങ്ങൾ എങ്ങനെയാണ് നിങ്ങളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്നത്?
 
7. ഓൺലൈൻ പഠന കാലത്ത് എങ്ങനെയാണ് സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടാക്കുന്നത്?
 
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്,
https://tinyurl.com/SH-Webinar-2
 
മുരളി തുമ്മാരുകുടി

Leave a Comment